കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ജനുവരി 6, ഞായറാഴ്‌ച

എരിഞ്ഞു തീരുമ്പോൾ,






ദാരികേ നീവെറും ശൃംഗാര ബിംബമോ?
നിര്‍ദ്ദയപൗരുഷ അശ്‌മലപനിനീരോ?

നീ തളിരിട്ട പ്രാണനിലിന്ന് വെറും

കാമമാം വെറി കൊള്ളും പൗരുഷങ്ങൾ,

കാഥികേ നീ നിന്റെ കഥനങ്ങൾമൊഴിയുമ്പോൾ

കേള്‍ക്കാനിന്നാരും തല്‍പത്ത്വരല്ലവിടം,

ഇന്നിന്റെ രാവിനെ സമ്പന്നമാക്കുവാന്‍

നിന്നിലെ കവിതകൾ കണ്ണീര് വാർക്കണം,

നേര്‍ത്തൊരീ നിലാവിലേക്ക്  വലിച്ചിഴച്ചൊരു

ഉടലുമായ് നീ ഇന്നും യാത്രയിലായ്,

നിന്‍ കരമെന്‍ഗാത്രം തഴുകിത്തളർത്തുമോ?

നിയ്യിതാ നിഷ്ക്രിയ ഈ നിലാപൊയ്കയില്‍,

മമചിത്തമെരിയുന്ന ചിതയിലി കാലിക
മൃതിയിലോട്ടലിയും വരേക്കുമായ് നീയ്യും,

ശയനശകടത്തിലേക് അള്ളിയിട്ടായാ

അത്യാശ കാമവെറികൾ ഈ മാന്യർ നമ്മൾ,

കാലികം കാമകേളി-പെരുമ്പറകളെല്ലാം

നാലഞ്ച് ദിവസത്തിൽ കാമം വെടിഞ്ഞവർ,

നാളെ പുനർജനിക്കും മറ്റൊരു വീഥിയിൽ

നിന്നെ  രമിക്കുവാൻ അജ്ഞാന മോഹിതർ .



                                          ആലാപനം , സോഫി 

2012 സെപ്റ്റംബർ 10, തിങ്കളാഴ്‌ച

തെരുവോരം



ഇത് തെരുവോരം പ്രവർത്തകൻ മുരുകൻ
തെരുവിൽ അലയുന്ന നിരാലംബരായ തെരുവു മനുഷ്യരെ സംരക്ഷിക്കുന്നതിനായി തന്റെ ജീവതം മുഴുവൻ മാറ്റിവെച്ച ഒരു ചെറുപ്പകാരൻ,ഇദ്ദേഹത്തെ കുറിച്ച് എത്ര വാക്കുകൾ പറഞ്ഞാലും അതൊന്നും അദ്ദേഹത്തിനെ പ്രവർത്തനത്തോളം വരില്ല,താൻ നടന്ന വഴികളിലൂടെ തിരിച്ചു നടന്ന്, ആ വഴികളിലെ മനുഷ്യരെ ജീവിതത്തിലേക്ക് കൈപിടിച്ചയർത്തുന്ന നമ്മുടെ സ്വന്തം മുരുകൻ, അല്ല എല്ലാവരുടേയും.....
തെരുവിൽ നിന്നുവന്ന ഈ ചെറുപ്പകാരന്നായി തെരുവിന്റെ മനുഷ്യർക്കായ് ഞാൻ ഇതാ ഈ വരികൾ സമർപ്പിക്കുന്നു ....

കവിത :-  തെരുവോരം

വിദൂരയാം ഈ പാതയോര കാൽവിളക്കുകൾ
നീണ്ടയീ വഴികളിൽ ഒരു ഇരുട്ടിൻ നിഴൽമറച്ച്,
രാത്രിയാം നിദ്രക്ക് ഉറങ്ങാതെ കൂട്ടായ
പ്രാകാശ വിസ്മയം മുരുകനിൽ പ്രഭയായ്,

തെരുവിലലയുന്ന തെരുവിന്റെ ജീവനുകൾ,
തിരയുന്ന എച്ചിലിൻ ജീര്‍ണ്ണതയിൽ ജീവിച്ച
തെരുവിന്റെ കൂട്ടരേ നിങ്ങളിലൊരുവനവൻ
തെരുവോരത്തെ പ്രകാശ തിരി നാളമായ്,

നഗര വെളിച്ചത്തിൽ നരഗത്തിൽ നിന്നവർ
വിധിയെ മറന്നും വിങ്ങാനറിയാതെയും
വിളക്കുകാലുകളിൽ അഭയം തേടിയവർ
വെറുങ്ങലിച്ചവർ അവരും മനുഷ്യർ

തിരിച്ചറിഞ്ഞൊരാ രാത്രിയാം കറുപ്പിനെ
തിരസ്ക്കരിക്കാതെ ഈ കാൽ വിളക്കിനെ,
കൈപിടിച്ചുയർത്തിയൊരു ആതുരഭവനവും
മറക്കാതെ നടന്നു മുരുകനീ വീഥിയിൽ,

ഇനിയുമുണ്ടെന്നിൽ ബാക്കിയാ കർമങ്ങൾ
എന്നൊരാ വാക്കുകൾ മുഖകാന്തിയേകി
നഗരയോരത്ത് ഈ വിളക്കുകാലിൻ ചുവട്ടിൽ
ഇന്നുമാ തെരുവോര പടവുകൾ പായകൾ,

ഒരു രാത്രിയാം യാത്രാദ്യനേരത്ത്,
നഗരമദ്ധ്യത്തിൻ വെളിച്ച  വിസ്മയം കണ്ട
എച്ചിലിൻ കുരുന്നിന്റെ കണ്ണിൽ തിളങ്ങിയ
തിളക്കമിന്നും മറക്കാത്തയോർമകൾ,

തെരുവു മൃഗങ്ങളിൽ അഴുകിയലയുന്ന
എച്ചിൽ തിരയുന്ന മാനവാ നിനക്ക്
അത്താണിയായവൻ വരുമീ രാവുകളിൽ
തെരുവോര പ്രതിക്ഷയാം നീ ദൈവദൂതൻ.

                          ഇവിടെ ഇത് കേൾക്കുകയും ചെയ്യാം.                       

sharjah Indian association ന്റെ സുവനീരിൽ വന്നത്  

2012 മാർച്ച് 19, തിങ്കളാഴ്‌ച

മിഴിയാട്ടം

ഒളിനോട്ടം കൊണ്ടെന്റെ മിഴിയാട്ടം കളയാതെ
കിനാവിന്റെ നീലിമയാല്‍ വിരിമാറിലുറങ്ങാതെ
കിരാതമാം രാത്രിയുടെ ഇരുട്ടില്‍ നീ മായാതെ
എന്നെ കണികാണും വരേക്കും നീ ഉണരാതെ,

ഒരുവേള ഓര്‍മ്മകള്‍ക്ക് മുകളില്‍ മണ്‍കൂനകള്‍
മറഞ്ഞ പഴയ വിസ്മയ സിന്ദൂര രൂപികേ;
ചെന്താമര പൂ പോല്‍ തിളങ്ങുയാ നായികേ
വിസ്മരിച്ചതില്‍ ക്ഷമിക്ക് ക്ഷമിക്കെന്റെ കാഞ്ചനേ,

ഒരു മഞ്ഞു തുള്ളിപോല്‍ നീന്‍ കണ്‍-കോണുകള്‍
ഒരു പുല്‍നാമ്പ് പോല്‍ നിന്റെ ചുണ്ടുകള്‍
മധുപോല്‍ മധുരിക്കും മോഹ ഭംഗി രേണുകേ,
പിരിഞ്ഞു പോയില്ലെ രതിരാഗ ഗഗനമേ,

മറവിയില്‍ ലയിക്കാത്തൊരു ഹിമ ധൂളിപോല്‍
മായാതെ മറയാതെ നിന്റെ മുഖമൊരു ജാലകം
ഇന്നുമെന്‍ ജീവിത വഴികളിലെ കാല്‍ പാടുകള്‍ക്ക്
പിറകില്‍ നിന്‍ കാലൊച്ച കേള്‍ക്കുന്നു സ്നേഹിതേ,

വിരഹമില്ലെങ്കിലെന്നില്‍ എങ്ങിനെ നീയെന്ന്,
ചിലനേരമറിയാതെ ഞാന്‍ ചിന്തിച്ചു പോയ്
വിരഹവും വിസ്മയവും ഇന്നുമീ യാത്രയില്‍
കൂടെ ഉണ്ടന്നെതാണെന്റെ വീര്യവും;

നീ പോയ പാതകള്‍ വിജനമേ വികൃതമോ
പറയാന്‍ കഴിയില്ലയെങ്കിലും നീന്‍ സ്വരം
കേള്‍ക്കാന്‍ ഞാനിതാ ഇരു ചെവിയും തുറന്നവന്‍
കേട്ടവയില്‍ ഇനിയും വിവരിക്കാന്‍ ബാക്കിയും,

എന്തിനീ സ്നേഹമേ വിരഹ സമ്മാനം,
എന്തിനാണ് ദു;ഖ വിധിയാം വിലാപമെന്നു 
ഞാന്‍ ചിന്തിച്ചൊരിക്കലും പഴിച്ചില്ല
കാരണം നിന്നിലാണെന്റെയീ ചെയ്തികളൊക്കയും,

ഒരു മുറവിളി കേട്ടു ഞാനുണരുമ്പോള്‍
പൊട്ടിക്കരച്ചിലുകളും , വിങ്ങിപ്പൊട്ടലുകളും
ചുറ്റും ഒരു ദു:ഖ ഗാനമായ് ,മൂളലായ്
ഇനി ഞാനുറങ്ങട്ടെ നിന്റെ ചിരിക്കായ് കാതോര്‍ത്ത്,

ഒരരുവിപോല്‍ നിന്‍ സ്നേഹം മുഴുവന്‍ നീ നല്‍കി 
തിരിചു പോയപ്പോള്‍ ഒഴികിയെന്‍ കണ്ണിരിന് 
ഉപ്പുണ്ടെ ന്നത് വൈകി ഞാനറിഞ്ഞിപ്പോള്‍-ഒന്നു
നോക്കാന്‍ കഴിഞ്ഞില്ല കണ്ണുകള്‍ കലങ്ങിപ്പോയ്,

തെളിനീര്‍ പുഴപോല്‍ തിളങ്ങിയ നിന്‍ മുഖം
തിളങ്ങുന്നു ഗായികേ എന്‍ മനോ രാധികേ,
ഇനി തിരിച്ചു വരുമോ എന്നോര്‍ത്ത്
നടക്കില്ല ഈ പഴയ വഴികളില്‍ ഒരിക്കലും .

2012 ഫെബ്രുവരി 13, തിങ്കളാഴ്‌ച

പ്രണയമെന്ന വഴിപോക്കന്‍


വികൃതിയാം ബാലന്‍
ചെളിവാരിയെറിയുന്ന
പോലെയീ പ്രണയം 
എന്നെ പലതവണയെറിഞ്ഞു,

വിധിയുടെ ഞെരുക്കം,
ഇടനെഞ്ചില്‍ കുത്തുമ്പോഴും
പ്രണയം വളര്‍ന്നു
പ്രാണന് കൂട്ടായി

വിരഹമെന്നിലൊരു 
ഗര്‍ഭസ്ഥ ശിശുവിനെപ്പോലെ 
"ഇന്നോ നാളെയൊ"
എന്നു ചൊല്ലി ;

വിളക്കിന്റെ തിരിപോലെ
കത്തി തീരുന്ന പ്രണയത്തിന്‍
ബാക്കി പാത്രമായ് ഞാന്‍
കരിപോലെ മെല്ലെയണഞ്ഞു,

അപ്പോഴുമാ 
ബാല
വികൃതികള്‍
ചെളിയായിയെന്നില്‍ പതിച്ചിരുന്നു

ഇന്നലെ വഴിവക്കിലൊരു- 
ഇല പൊഴിഞ്ഞ
വാടിയ തൈമാവ്
ഞാന്‍ കണ്ടു,

പഴംപ്രണയം ചിരിച്ചു
പ്രാണന്റെ മൗനവും
ജീവിത മര്‍മ്മരവുമുര ചെയ്തു 
"പ്രണയമൊരു വഴിപോക്കനാണ്".

2011 സെപ്റ്റംബർ 25, ഞായറാഴ്‌ച

തത്സമയം



                            ഒരു 'വ്യദ്ധന്‍' നിന്ന് കൂവുന്നു
                            പടു വ്യദ്ധര്‍ പേടിച്ചോടുന്നു;

                            നിര നിരയായ് ജാഥ പോകുന്നു
                            നിലവിളികള്‍ ലാത്തിയിലാടുന്നു;                

                            അഴിമതിയാണിന്ന് ആധാരം
                           'അഴി'മതിയെന്നും വാചാലം;

                            പഴഞ്ചര്‍ ചിലര്‍ പാടുന്നു
                            പഴുതില്‍ ചിലര്‍ ചാടുന്നു;

                            ഇരുട്ട് നിഴലായ്, ചിലര്‍ ഭരിക്കുന്നു
                            ഉരുണ്ടുരുണ്ട് ചിലര്‍ നടക്കുന്നു;

                            ഭീകരവാദികള്‍ പെരുകുന്നു
                            ഭീകരര്‍ 'വാദി'കളായി ജീവിക്കുന്നു;

                            സ്വതന്ത്രരായെന്ന് ചില ചരിത്രികര്‍
                            സ്വ-തന്ത്രികള്‍ ചിലര്‍ ചിരിക്കുന്നു;

                            വെടിക്കോപ്പുകള്‍ പുക ചീറ്റുന്നു
                            പുക മറവില്‍ ചിലര്‍ ഉറങ്ങുന്നു;..

2011 സെപ്റ്റംബർ 7, ബുധനാഴ്‌ച

ഓണക്കാലം

പൂത്താലമേന്തിയ കുപ്പിവള കൈകളും
പൂക്കുട ചൂടിയ വെണ്‍ താരകങ്ങളും
പാതിര നേരത്തില്‍ അലിഞ്ഞ് പോയി
ദൂരേക്ക് ദൂരേക്ക് പോയി മറഞ്ഞു ,

നിദ്രയില്‍ സ്വപ്നങ്ങള്‍ തീര്‍ക്കുമീ രാവുകള്‍,
നിന്നിലെ മുഖമെന്നില്‍ ഓണ നിലവായി
നീ തന്ന മന്ദാര, തെച്ചി പൂവുകളാല്‍
അത്തപൂവിട്ടു നാം പൂപ്പാട്ട് പാടി,

മഞ്ഞിന്‍ തുള്ളികള്‍ നന്നപിച്ചൊലിപ്പിച്ച
വഴിവക്കിനരികിലെ മുല്ലാപ്പൂവേ...
നീയെന്‍ മനസ്സില്‍ പൂവിടുമോര്‍മകള്‍
ഇന്നെന്റെ ഊഷര ഹൃത്തില്‍ പൂത്തു

തിരുവോണ നാളില്‍
നിന്‍ തെക്കേ കോലായില്‍,
ഒന്നായ് വിരിച്ചൊരു വാഴില തുമ്പില്‍
ഒന്നിച്ചുണ്ടില്ലെ അന്നൊരോണ സദ്യ,

എവിടെ നിന്നോ വന്ന വഞ്ചിയില്‍ കേറി,
നിളയുടെ ഓളങ്ങള്‍ മുറിച്ച് മുറിച്ച്
ദൂരേക്ക് ദൂരേക്ക് പോയി മറയാം
ഓണ നിലാവിനെ തേടിപോകാം...


ചിന്നം വിളിചെത്തി ചിങ്ങമാസത്തില്‍
ചെന്താമര വിരിയുന്നീ ഓണക്കാലം,
എങ്ങോ പോയ് മറഞ്ഞെന്‍ ഓര്‍മകളില്‍
നിന്നേങ്ങോട്ടെ എങ്ങൊട്ടൊ പോയ്‌ മറഞ്ഞു .


2011 ജൂലൈ 16, ശനിയാഴ്‌ച

ലിമ്പുകള്‍

 അരാജകത്വത്തിന്‍റെ വിളക്കുകളേന്തി
നൈല്‍ നദിക്ക്  മീതേ തീപുകയുയര്‍ത്തി
രോദനത്തിന്‍ ഗര്‍ജ്ജ നാളമുറകളുയര്‍ത്തി
നൈല്‍കരയെ യുദ്ധ മുഖരിതമാക്കി നിങ്ങള്‍


സിസേറിയന്‍ യന്ത്രതോക്കുകളേന്തി
പെറ്റു വീണ കൈകുഞ്ഞിനെ പീരങ്കിയില്‍ കോര്‍ത്ത്
നീട്ടി വലിച്ച് ട്രിപൊളിയിലേക്ക് പായിക്കുന്ന
നിങ്ങളീ കാണിക്കുന്നത് ആവേശത്തിന്‍റെ അധിനിവേശമോ?


പാശ്ചാത്യന്‍റെ കൊഴുത്ത ക്രൂഡോയിലിന്‍ ദാഹം
പാവങ്ങള്‍ ലിമ്പുകള്‍ക്കറിയില്ലാ ഈ ദാഹം
ജീവന്‍റെ തുടിപ്പിന് ക്രൂഡോയിലിന്‍ വില
ജീവതമില്ലാത്ത പാവം ലിമ്പുകള്‍

കത്തും വെയിലും പൊള്ളും മണലിലും
കയ്യില്‍ ചുടുതോക്കേന്തി പായുന്നവന്‍റെ
കാലില്‍ നിന്നും രക്തമൊലിച്ച്
കണം കാലിന്‍റെ അടിയിലേക്കിറങ്ങുന്നു

അവിടെ
വിയര്‍പ്പിന്‍റെ  കൂടെ
രക്ത ഗന്ധവും
വിശപ്പിന്‍റെ കൂടെ
വിധിയുടെ നൊമ്പരവും ബാക്കി. 

2011 ജൂൺ 14, ചൊവ്വാഴ്ച

അ

അ
ആദ്യം ആശാന്‍
അരികിലിരുന്നു
എഴുതി പഠിപ്പിച്ചാ
ആ
എന്നാ അക്ഷരം
ആനയോളം
അത്ഭുതത്തില്‍
അറിവിന്റെ
ആദ്യപടി കേറിയ
ഇ-
കുഞ്ഞിക്കൈകളാല്‍

കറുത്ത സ്ലേറ്റില്‍
വെള്ള തിളങ്ങിയപ്പോള്‍
അമ്മയേ വിളിച്ച്
കാണിച്ച് ചിരിച്ച്
സന്തോഷത്താല്‍ തിമിര്‍ത്ത്
കളിച്ച കാലം,
ഈ
ആ ഇന്ന്
ഒരു ഭ്രാന്തന്റെ കയ്യിലെ
ആയുധമായത്
അറിവ് അര്‍ത്ഥിക്കുന്നവന്
പകര്‍ന്നുകൊടുകാന്‍
കഴിയാത്ത
കഴുകന്‍ മതം പൊട്ടി
വാശികേറ്റി
റാക് കുടിച്ച്
ആ
അറിയാത കുരുന്നിനെ
അന്തത
ആയുധമാക്കി
ആഞ്ഞടിച്ചവന്‍
ആശാനല്ല
ആശ്രിതനുമല്ലവന്‍,
അവന്‍
അന്തന്‍

2011 ജൂൺ 7, ചൊവ്വാഴ്ച

പെണ്ണേ നീ

തെറ്റ്
പെണ്ണായതിനാലോ?

തെറ്റ്
എന്‍
അമ്മ പെണ്ണ്
പെറ്റതോ?

പോറ്റി
വളര്‍ത്തിയ
അഛനോ
തെറ്റുകാരാന്‍?

അല്ലാ !
ഞാന്‍
പെണ്ണായി
ജനിച്ചതിനാല്‍!

പെണ്ണ്
പെണ്ണായ്
നടന്നതിനാല്‍!

എങ്കിലും!
തെറ്റ്
പെണ്ണിന്

കാരണം
പെണ്ണ്
വെറും
പെണ്ണല്ലേ'!

നോക്കുന്നവന്
അവള്‍
വെറും
പെണ്ണ്
തെറ്റുകാരി,

ഈ
നോക്കികൊണ്ടിരിക്കുനവന്‍
അവന്‍
പുണ്യാളന്‍!
അല്ലേ?



2011 ജൂൺ 1, ബുധനാഴ്‌ച

കാമുകന്‍

പ്രണയിക്കുന്നു ഞാന്‍
പരിഭവങ്ങളില്ലാതെ
പിണക്കമറിയിക്കാതെ
വാനോളം  മുട്ടുന്ന

വര്‍ണിത വരികളാല്‍
വിസ്മയമുയര്‍ത്തിയ
കവ്യശില്പികളാം
ഭാവനാ മന്ത്രങ്ങളേ

പ്രണയിക്കുന്നു ഞാന്‍
കവിതയെ
കാമിനിയപ്പോലെ
മനസ്സിലേക്ക് തൊടുത്തുവിട്ട
മലരമ്പുകളെന്നവണ്ണം

ചിറകില്ലാ സ്വപ്നങ്ങളെ
കവിഭാവനയില്‍
ചിറകിട്ട് പറകുന്ന
ഭാവനാ കാവ്യത്തോടാണെന്‍റെ
അടങ്ങനാവാത്ത പ്രണയം

സംസ്കാര ഗോപുരങ്ങളില്‍
സമര വരികളാല്‍
സന്ദേശം വിതറിയ
ശില്പി കവികള്‍ നിങ്ങള്‍

ഇരുളിന്‍ നിദ്രയില്‍
നിറദീപം പോലെ
വെളിച്ചം പരത്തി
പ്രഭ ചൊരിഞ്ഞ കവ്യമേ
നീയെന്‍  പ്രതിഷ്ട

ചലിക്കട്ടെ വിരലുകള്‍
നിറയട്ടെ തൂലികകള്‍
പരക്കട്ടെ വാനോളം

ചിറകിട്ട
കവിതകളോടാണേന്‍റെ
ഒടുക്കത്തെ പ്രണയവും