2023, ജനുവരി 22, ഞായറാഴ്‌ച

Red Sea International Film Festival കണ്ട സൗദി ഫിലിമിന്റെ റിവ്യു

 സൗദി ഫിലിം ഡയറക്ടർ ഖാലിദ് ഫഹദ് കൃത്യമായി നിരീക്ഷണ ബോധ്യമുള്ള  സിനിമ പ്രവർത്തകനാണെന്ന് മനസിലാക്കാൻ അദ്ദേഹത്തിന്റെ "വാല്ലി റോഡ്" എന്ന സിനിമ കണ്ടാൽ മാത്രംമതി,സിനിമ കഴിഞ്ഞപ്പോൾ ഗാല തിയറ്ററിൽനിന്നും ഉയർന്ന കരഘോഷം അതിനൊരു തെളിവായിരുന്നു, ഒരു അമേച്ചർ ഫിലിമിന് ആവശ്യമായ എല്ലാ ഘടകങ്ങളും തന്ത്രപൂർവ്വം ഉപയോഗിച്ച് ഒരു ചെറിയ ലാഗ് പോലും വരുത്താതെ കാഴ്ചക്കാരനിലേക്ക് തന്റെ നിലപാട് അറിയിക്കുകയാണ് ഖാലിദ് ഫഹദ് , ആധുനിക സിനിമ ചിത്രീകരണം രംഗത്ത് സൗദി മുന്നോട്ട് വെക്കുന്ന ഉറച്ച ചുവടുവെപ്പുകളിലൊന്ന് ഖാലിദ് ഫഹദിന്റെ വാല്ലി റോഡാണെന്ന് ഊന്നിപ്പറയാം, 


ജിദ്ദ റിഡ്സ് കാർട്ടൻ ഹോട്ടലിലെ ഗാല തിയെറ്ററിൽ ഒരു ഇന്റർനാഷണൽ ഫിലിം ഫസ്റ്റിവലിൽ  സൗദിയിൽനിന്നുള്ള ഒരു ഫിലിം കണാൻ ഇരിക്കുമ്പോൾ മനസിൽ പല ചോദ്യങ്ങൾ ഉരുത്തിരുഞ്ഞു വന്നിരുന്നു - സിനിമ മേഘലയ്ക്  അധികമൊന്നും ചരിത്രം പറയാൻ കഴിയാത്ത ഒരു രാജ്യത്തിനിന്ന് പുതിയ സിനിമകൾ ഉണ്ടാകുമ്പോൾ അതിന്റെ നിലവാരത്തിൽ വലിയ ആശങ്കകൾ  ഉണ്ടായിരുന്നു, എന്നാൽ ഖാലിദ് ഫഹദ് അത്തരം എല്ലാം തെറ്റിദ്ധാരണകളേയും സിനിമ തുടങ്ങി നിമിഷങ്ങൾ കഴിയുമ്പോൾതന്നെ ഇല്ലാതാക്കുന്ന വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ ഫിലിം മേക്കിംഗ് ,

"തമാശയിലൂന്നിയ സാഹസിക" കഥയെന്ന് വിശേഷിപ്പിക്കാവുന്ന രീതിയിലാണ് ഖാലിദ് സ്ക്രിപിറ്റ് തെയ്യാറാക്കിയിരിക്കുന്നത്, "അലി" എന്ന ആൺകുട്ടിയെ കേന്ദ്ര കഥപാത്രമാക്കിയാണ് സിനിമ മുന്നോട്ട് പോകുന്നത്, അലി ഒരു നിശ്ബ്ദ ബാലനാണ്, എന്നാൽ തന്റെ ഇഷ്ടപ്പെട്ട ആട്ടിൻ കുട്ടിയെ "ഗ്യാറാ ഗ്യാറാ.." എന്ന് വിളിക്കുന്നത് ഒഴിച്ചാൽ അലി എന്ന കഥാപാത്രം മറ്റൊന്നും സിനിമസിൽ സംസാരിക്കുന്നില്ല, അലി സംസാരിക്കാത്തതിനും അലിക്ക്  ശബ്ദമില്ലാതകുന്നതിനും കാരണമെന്താണെന്ന് സിനിമതന്നെ ക്രത്യമായി കാര്യം പറയുന്നുണ്ട്, കർക്കശക്കാരനായ പിതാവും തന്റെ ചുറ്റുപാടും അലിയെ എപ്പോഴും നിശബ്ദനാക്കികൊണ്ടിരിക്കുന്നു, "നീ പൊട്ടനാണെന്നും ഭ്രാന്തനാണെന്നും" എപ്പോഴും കുറ്റപ്പെടുത്തുമ്പോൾ അലി തന്റെ സ്വപ്നങ്ങളോടും തന്നോടും മാത്രം സംവദിക്കുന്ന കുട്ടിയായി മാറുന്നു,കുട്ടിതത്തിൽനിന്ന് കാണുന്ന ചെറിയ കുരുത്തക്കേടുകളും പ്രശ്നങ്ങളും കുറ്റപ്പെടുത്തുലകളിലേക്ക് മാത്രമായി ചുരുങ്ങിയപ്പോൾ അലിക്ക് കൂടെ ഉള്ളവരെല്ലാം ശത്രുകളായി മറുന്നു, അങ്ങനെ അലി ഒരു ആട്ടിൻ കുട്ടിയിലേക്ക് തന്റെ സ്നേഹം മുഴുവൻ നിക്ഷേപിക്കുന്നു.

ഒരു ദിവസം പിതാവ് അലിയുമൊത്ത്  വാഹനത്തിൽ സുന്ദരമായ തന്റെ ഗ്രാമാത്തിലെ താഴ്വരയിലുടെ യാത്ര പോകുന്നു, അലിയെ ഡോക്ടറെ കാണിക്കാൻ വേണ്ടി കൊണ്ട് പോകുകയാണ്, എന്നാൽ വാഹനത്തിൽ കേറും മുമ്പേ അവൻ ഗ്യാറ എന്ന ആട്ടിൻ കുട്ടിയെ വണ്ടിയിലേക്ക് കേറ്റുന്നു, യാത്ര മധ്യേ ഒരു ചെറിയ പെട്രോൾ സ്റ്റേഷനിൽ വണ്ടി നിർത്തുന്നു, പിതാവ വണ്ടിയിൽനിന്ന് ഇറങ്ങി പോകുന്നു, വണ്ടി നിർത്തിയ ഉടൻ ആട്ടിനികുട്ടി പുറത്തേക്ക് ചാടുന്നു, അലി പിന്നീട് വണ്ടിയിൽ ആടിനെ  നോക്കുമ്പോൾ കാണുന്നില്ല ഗ്യാറയെ തിരഞ്ഞ് അലി ദൂരേക്ക് താഴ്വരകളിലേക്ക് മറയുന്നു, പിതാവ് തിരിച്ച് വരുമ്പോൾ ആട്ടിൻ കുട്ടിയും അലിയും വണ്ടിയിൽ ഇല്ല , അലിയെ കാണാതെ പിതാവും കുടുബവും വിഷമത്തിൽ ആവുന്നു, പോലീസ് സ്റ്റേഷനിൽ പരാതിപ്പെടുന്നു,

അലി നടന്ന് നടന്ന് താഴ്വർകൾക്ക് അപ്പുറം എത്തുന്നു, അവാസാനം ആടുകൾക്കൊപ്പം ആടുമേക്കാൽ കേന്ദ്രത്തിൽ താമസിക്കുന്ന അജ്ഞാതനായ നടോടിയുടെ അടുത്ത് എത്തുന്നു, അയാൾക്ക് അലിയെ ഇഷടപ്പെടുന്നു, അലി അവിടെയുള്ള ആടുകൾക്കൊപ്പവും അയാളോടൊപ്പം അവിടെ താമസിക്കുന്നു, രാത്രിയിൽ അലി ചില സ്വപങ്ങൾ കാണുന്നു, ചില ഭീകര ശ്ബദങ്ങൾ കേൾക്കുന്നു, എന്തോ ഒന്ന് അലിയ മണലിലേക്ക് പിടിച്ച് വലിക്കുന്നപോലെ, അതിനിടക്ക് അലി ആട്ടിൻ കുട്ടിയുടെ കരച്ചിൽ കേൾക്കുന്നു, അലി ഗ്യാറ ഗ്യാറാ എന്ന് വിളിച്ച് വീട്ടും കാട്ടിലേക്ക് പോകുന്നു,  ആടുമേക്കാൽ കേന്ദ്രത്തിലെ അയാൾ അലിയെ തിരയുന്നു എങ്കിലും എവിടേയും കാണാൻ ഇല്ലാ, അലി വീണ്ടും ഒറ്റപ്പെടുന്നു, യാത്ര തുടരുന്നു.

അപ്പോഴേക്കും വീട്ടിൽ അലിയെ കാണാതെയുള്ള പ്രശ്നങ്ങൾ കൊടുമ്പിരിക്കൊള്ളുന്നു , "ആ ഭ്രാന്തൻ അലി എവിടെ" എന്ന പിതാവ് ശകാരിക്കുന്നത് ഇടക്ക് ഇടക്ക് കേൾക്കാം, പോലീസ് സ്റ്റേഷനിൽതന്നെ തമ്പടിച്ച് പിതാവ് അലിയെ കണ്ടെത്താൻ പോലിസിനോട് നിരന്തരം സമ്മർദ്ദം ചൊലുത്തുന്നു,
അതിനിടക്ക് മുഹമ്മദ് അൽഷെഹരി അവതരിപ്പിക്കുന്ന പോലീസ് ഓഫീസർ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നു സിനിമയിൽ വളരെ രസകരവും ചിരി ഉളവാക്കുന്ന സംഭാഷണങ്ങളും ഷെഹരി ചെയ്യുന്നുണ്ട്, അമിതമായ ഗിമ്മിക്കുകളൊന്നുമില്ലാതെ സ്വാഭവിക അഭിനയത്തിലൂടെ ചിരിപ്പിക്കാൻ കഴിയുന്ന ഒരു നടനാണ് മുഹമ്മദ് അൽഷെഹരി,

അലിയുടെ സഞ്ചാരം വീണ്ടും മുമ്പ് പിതാവ് വണ്ടി നിർത്തിയ അതേ പെട്രോൾ സ്റ്റേഷനിൽ എത്തുന്നു, അതേ സമയം അലി അവിടെയുള്ള ക്രോസറി ഷോപ്പിലെ ഫിലിപൈനി ജോലിക്കാരനുമായി തർക്കം ഉണ്ടായി സാധങ്ങൾ എല്ലാം വലിച്ചെറിഞ്ഞ് പോകുന്നുണ്ട്, അലി ഈ സ്ഥലത്ത് എത്തുമ്പോൾ ഗ്രൊസറി ഷോപ്പിനടുത്ത് ആടുകളുമായി നിർത്തിയ ഒരു വാഹനം ലക്ഷ്യമാക്കി കള്ളന്മാരായ മൂന്ന് യുവാക്കൾ നിൽക്കുനുണ്ടായിരുന്നു, ആടുകളെ കണ്ട അലി വാഹനത്തിന്റെ തുറന്ന സ്ഥലത്ത് കേറി തന്റെ ആട്ടിൻ കുട്ടി അവയ്ക്കിടയിലുണ്ടൊ എന്ന് തിരയുന്നതിനിടയിൽ കള്ളന്മാർ വാഹനം എടുത്ത് ഓടിച്ച് പോകുന്നു, അലി പിന്നീടെ കാട്ടിൽ കള്ളന്മാരെകൂടെ പെട്ട് പോകുന്നു, അലി മിണ്ടുന്നില്ലെന്ന അറിഞ്ഞ് കള്ളന്മാർ അലിയെ കൂടെ കൂട്ടുന്നു, എന്നാൽ അലി അവിടെനിന്നും തന്റെ സാഹസിക യാത്ര തുടരുന്നു.

വഴിയിൽ തന്റെ വണ്ടി കേടായി കുടുങ്ങിയ പോലീസ് കാരന്റെ അടുത്ത് അലി എത്തിപ്പെടുന്നു, പേര് എന്താണ് നീ എന്തിനാണ് ഇതിലെ നടക്കുന്നതെന്ന് അലിയോട് ചോദിക്കുമ്പോൾ തന്റെ കയ്യിലെ അലി എന്നെഴുതിയത് പോലീസുകാരന ശ്രദ്ദയിൽപ്പെടുന്നു, കയ്യിൽ എഴുതിയ നമ്പറിലേക്ക് പോലീസുകാരൻ വിളിക്കുമ്പോൾ അപ്പുറത്ത് സ്ത്രീ ശബ്ദം കേൾക്കുമ്പോൾ അയാൾക്ക് എന്തൊന്നില്ലാത്ത ഒരു ഉന്മേശം കേറുന്നു, അലി എന്ന് പറയുമ്പോൾ , ഫോൺ എടുത്തത് അലിയുടെ സഹോദരിയായിരുന്നു, അലി എവിടെ എന്ന് തിരിച്ച് ചോദിക്കുമ്പോൾ , ആ അലി എന്റെ കൂടെയുണ്ട് ഒരു പ്രശ്നംവുമില്ലെന്ന് പറയുന്നു, അലിയുടെ പിതാവ് എവിടെ എന്ന് ചോദിക്കുമ്പോൾ , താമശ നിറഞ്ഞ് പോലീസ്കാരൻ മറുപടി പറയുന്നത് തിയറ്ററിൽ ചിരി ഉളവാക്കുന്നുണ്ട്, 

പിന്നീട് അലി ആ പോലീസ് ഓഫീസർക്ക് ചിലത് കാണിച്ച് തരാം എന്ന് ആഗ്യം കാണിച്ച് കാട്ടിലൂടെ കൊണ്ട്പോയി കള്ളന്മാരുടെ കേന്ദ്രം കാണിച്ച് കൊടുക്കയും അവരെ പിടിക്കുകയും ചെയ്യുന്നു, എല്ലാം കഴിഞ്ഞ് അലിയെ കുടുബത്തിന്ന് കൈമാറാൻ വേണ്ടി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്യുന്നുണ്ട്, പിതാവ് അലിയെ കണ്ടയുടൻ  ശകാരിക്കുമ്പോൾ പൊലീസ് അലിയെ കുറിച്ച് പറയുന്നുണ്ട് ഇവൻ നല്ല പയ്യനാണ് , നല്ല ബുദ്ധിയുള്ള കുട്ടിയാണ്, പിതാവ് തനിക്ക് നഷ്ടപ്പെട്ട ദിവസങ്ങളെ കുറിച്ചും പണത്തെ കുറിച്ചും പറഞ്ഞു കൊണ്ടെ ഇരുന്നു, 

തിരിച്ച് വീട്ടിലേക്ക് പോകാൻ വളരെ ദൂരമുണ്ട്  , യാത്രയിൽ രാത്രി ആയതോടെ ഒഴിഞ്ഞ സ്ഥലത്ത് അവർ ഭക്ഷണം പാകം ചെയ്യാൻ തമ്പടിക്കുന്നു, അലി വീണ്ടും തന്റെ ഗ്യാറ എന്ന ആട്ടിൻ കുട്ടിയുടെ  ശബ്ദം കേൾക്കുമ്പോൾ വീണ്ടും കാട്ടിലേക്ക് നടന്ന് പോകുന്നു, അലി വീണ്ടും ആ ആട്മേക്കാൽ കേന്ദ്രത്തിലെ നാടോടിയെ കണ്ട് മുട്ടുന്നു, പിന്നീട് അലിയും പിതാവും സഹോദരിയും അറബിയും ഒന്നിച്ച് കാണുന്നു, അറബി പറയുന്നു അലി ലോകത്തിന്ന് വെളിച്ചമാണ്, അലിയൊപ്പോലുള്ള കുട്ടികളാണ് യഥാർത്ത നന്മയുടെ വക്തക്കാൾ എന്ന് പറഞ്ഞ് സിനിമ അവസാനിക്കുന്നു,

സിനിമയിലെ വലിയ രസ്കരമായ പല അനുഭവങ്ങളുമുണ്ട് ,തമാശകളും ഫാന്റസിയും നന്മയുടെ പഠനവും പങ്കെവെക്കുന്നുണ്ട് വാല്ലി റോഡ്, അലിയുടെ സ്വപ്നത്തിലെ പെൺകുട്ടിയും , നല്ല ഗാനവുമെല്ലമായി സിനിമ പുതിയ ആശയപരമായ  സംവാധനത്തിന് വഴി തുറക്കുന്നുണ്ട്, കുട്ടികളുടെ വാക്കുകൾക്കും പ്രവർത്തികൾക്ക് വില കൽപ്പിക്കാത്ത  വീടുകളിലെ കുട്ടികൾ എന്തായി മാറും എന്ന് പ്രവചിക്കാൻ കഴിയില്ല, അവരുടെ നന്മയെ കാണാത്ത മാതാപിതാക്കൾക്ക് ഒരു അറിയിപ്പായുമെല്ലാം സിനിമയെ വിലയിരുത്താം.
ഖാലിദ് ഫഹദിനെ പോലുള്ള സംവിധായകർ ഭാവി സൗദി സിന്മയുടെ വക്തക്കാളാണ്.

2 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍ജനുവരി 22, 2023 2:03 AM

    എന്തെങ്കിലും അഭിപ്രായം ഉള്ളത് എല്ലാ പോസ്റ്റുകൾക്കും ഒരു ബലം തന്നെയാണ്....

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍ജനുവരി 22, 2023 2:04 AM

    മുകളിലെ കമന്റ് മൻസൂർ ന്റെ ആണെന്ന് തോന്നുന്നെങ്കിൽ അത് തികച്ചും യാതിർശ്ചികം... 😂

    മറുപടിഇല്ലാതാക്കൂ